 
പന്തളം: കൊച്ചു കുട്ടികളിൽ വായനാശീലവും ശാസ്ത്ര ബോധവും വളർത്തുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ കുട്ടി ലൈബ്രറി ആരംഭിച്ചു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കിരുകുഴി നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമതിയംഗം ജി.സ്റ്റാലിൻ അറിവും ആസ്വാദനവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പന്തളം തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ജോൺ,പഞ്ചായത്തംഗം എസ്.ശ്രീവിദ്യ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എൻ അനിൽ, പന്തളം മേഖലാ സെക്രട്ടറി ബിജു സാമുവേൽ, യൂണിറ്റ് സെക്രട്ടറി എ.കെ.ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം ഡോ.കെ.പി.കൃഷ്ണൻ കുട്ടി ,പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപിക പദ്മ പി.ടി.എ പ്രസിഡന്റ് ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.