അടൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ. ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിംഗ് കോളേജിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) തസ്തികയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 31ന് രാവിലെ 11ന് കോളജ് ഓഫീസിൽ ഹാജരാകണം. യോഗ്യത : മെക്കാനിക്കൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമ. ( കാഡ് സോഫ്റ്റ് വെയറുകളുടെ പരിജ്ഞാനം അഭികാമ്യം). വിശദ വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കുക www.cea.ac.in. ഫോൺ 04734 231995.