 
കോന്നി :പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽപോയ യുവാവിനെ കൂടൽ പൊലീസ് എറണാകുളത്തുനിന്ന് പിടികൂടി. കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ രഞ്ജിത്തി(26) നെയാണ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. .2020 സെപ്തംബർ മുതൽ 2021 ഒക്ടോബർ വരെയുള്ള പ്രതിയുടെയും പെൺകുട്ടിയുടെയും വീടുകളുടെ സമീപം വച്ചാണ് പീഡനം നടന്നത്. അന്വേഷണസംഘത്തിൽ എസ് ഐ ദിൽജേഷ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ അജിത്, സി.പി.ഒ മാരായ ഫിറോസ്, അരുൺ, മായാകുമാരി എന്നിവരും ഉണ്ടായിരുന്നു.