v

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 265995 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ 50 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263570 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 155 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 149 പേർ ജില്ലയിലും. ആറു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 967 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.