പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഓർത്തഡോക്‌സ് ക്രിസ്ത്യൻ അസോസിയേഷൻ വിവിധ രംഗങ്ങളിലെ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിക്കും. 30ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതിയൻ കാതോലിക്കാ ബാവ അവാർഡുകൾ വിതരണം ചെയ്യും. കോളേജ് റസിഡന്റ് മാനേജർ കുര്യാക്കോസ് മാർ ക്ലമീസ്, ഡോ.തോമസ് മാർ അത്തനാസിയോസ് എന്നിവർ പങ്കടുക്കും. മാദ്ധ്യമ രംഗത്തെ മികവിനുള്ള ബസേലിേയാസ് ഗീവർഗീസ് ദ്വിതീയൻ അവാർഡ് ഏഷ്യാനെറ്റ് റിപ്പോർട്ടർ ജോഷി കുര്യൻ, മികച്ച ശാസ്ത്രജ്ഞനുള്ള പുത്തൻകാവ് മാർ പീലിക്‌സിനോസ് അവാർഡ് ഡോ. സാബു തോമസ് (പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആർ.ജി.സി.ബി തിരുവനന്തപുരം), അദ്ധ്യാപന രംഗത്തെ മികവിന് ഡാനിയേൽ മാർ പീലക്‌സിനോസ് മെമ്മോറിയൽ പുരസ്‌കാരം ഡോ.താരാ കെ.സൈമൺ (പ്രിൻസിപ്പൽ, യു.സികോളേജ് ആലുവ) എന്നിവർക്ക് ലഭിക്കും. വാർത്താ സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.പീലിപ്പോസ് ഉമ്മൻ, സുനിൽ ജേക്കബ്, ഡോ. ഷാലു ആൻ തോമസ്, ഡോ.സൈന അന്ന വർഗീസ് എന്നിവർ പെങ്കടുത്തു.