റാന്നി: അഖിലകേരള വിശ്വകർമ്മ മഹാസഭ യൂണിയൻ വാർഷികത്തോട് അനുബന്ധിച്ചുള്ള വിശ്വകർമ്മ സംഗമം, നവീകരിച്ച യൂണിയൻ മന്ദിരത്തിന്റെ ഉദ്ഘാടനം , വിശ്വകർമ്മ മണ്ഡപം സമർപ്പണം എന്നിവ ഇന്നും നാളെയുമായി നടക്കും.
തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള യൂണിയൻ മന്ദിരത്തിലാണ് വാർഷിക സമ്മേളനം. വിശ്വകർമ്മ സംഗമം റാന്നി പാലത്തിനു സമീപമുള്ള എൻ.എസ്.എസ് ഓഡിറ്റോറിയത്തിലും.
ഇന്ന് വൈകിട്ട് 3ന് വിവിധ സ്ഥലങ്ങളിൽ നിന്ന് റാന്നിയിലെ സമ്മേളന നഗറിലേക്ക് ഘോഷയാത്രകൾ നടക്കും. സംയുക്ത ഘോഷയാത്ര വൈകിട്ട് 5.15ന് സി.പി.എം ഏരിയ സെക്രട്ടറി പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് നവീകരിച്ച യൂണിയൻ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിക്കും. പുതിയതായി നിർമ്മിച്ച വിശ്വകർമ്മ മണ്ഡപത്തിന്റെ സമർപ്പണം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനം മഹാസഭ വർക്കിങ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്യും. മഹാസഭ ജനറൽ സെക്രട്ടറി വിജയൻ കെ.ഈരേഴ അദ്ധ്യക്ഷതവഹിക്കും. മജിസ്‌ട്രേറ്റായി നിയമനം ലഭിച്ച പി.ബിനു, മണ്ഡപം ശിൽപി ബിജു തൊണ്ടിമാങ്കൽ എന്നിവരെ മന്ത്രി ആദരിക്കും.
നാളെ ഉച്ചയ്ക്ക് 1.30ന് എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ ഓൺലൈൻ കലാമേളയിൽ സമ്മാനം നേടിയവർ കലാപരിപാടികൾ അവതരിപ്പിക്കും. 2.30ന് വിശ്വകർമ്മ സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുതിർന്ന നേതാക്കളെ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാനും നോവലിസ്റ്റ് ലക്ഷ്മി അജന്തിനെ ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പും ആദരിക്കും.മികച്ച ശാഖയ്ക്കുള്ള സമ്മാനദാനം തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി വിതരണം ചെയ്യും.