കോഴഞ്ചേരി: ഓട്ടോ ടാക്‌സി നിരക്ക് വർദ്ധനവ് എത്രയും പെട്ടെന്നു നടപ്പിലാക്കുക, ഓട്ടോ തൊഴിലാളികളുടെ കുറഞ്ഞ ക്ഷേമ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, പെട്രോൾ ഡീസൽ നികുതി മറ്റ് സംസ്ഥാനങ്ങൾ കുറച്ച മാതൃകയിൽ കേരള സർക്കാരും കുറയ്ക്കുക, ടാക്‌സി വാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക എന്നി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴഞ്ചേരി ടൗണിൽ മോട്ടോർ തൊഴിലാളികളായ ബി.എം.എസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.എസ് ശശി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ വി.ജി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അരുൺ പ്രിജിത്ത്, കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഹരിനാരായണൻ എന്നിവർ സംസാരിച്ചു.