 
അടൂർ: എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാ സമ്മേളനംതുടങ്ങി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂർ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ നിർവഹിച്ചു. ജില്ലാ എക്സി. അംഗം അരുൺ കെ എസ്. മണ്ണടി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ എബ്രഹാം,. ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി, അനിജു ഐ, സുധീഷ് എസ്, ദേവദത്ത് എസ്, ശരത് ലാൽ, ആരോമൽ ആർ, ആശിഷ് അനിയൻ ,അദർശ് എം ,പ്രതീഷ് പി, എന്നിവർ പങ്കെടുത്തു, ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിവിധ ജീവ കാരുണ്യ പ്രവർത്തങ്ങൾ നടക്കും, പ്രതിനിധി സമ്മേളനം ഇന്ന് തിരുവല്ല മുൻസിപ്പൽ പാർക്ക് ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു ഉദ്ഘാടനം ചെയ്യും.