അടൂർ: ഏപ്രിൽ 20, 21 തീയതികളിൽ അടൂരിൽ നടക്കുന്ന ജോയിന്റെ കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് ,ജോയിന്റെ കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ,ആർ.രമേശ്, സംസ്ഥാനകമ്മിറ്റി അംഗം.എൻ.സോയാമോൾ, മഞ്ജു ഏബ്രഹാം, കെ സുരേഷ്, ആർ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി കൺവീനർ ആർ മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജി.അഖിൽ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ വിജയത്തിനായി ഏഴംകുളം നൗഷാദ് ചെയർമാനായും, ജി.അഖിൽ ജനറൽ കൺവീനറായും 101 അംഗ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.