കോഴഞ്ചേരി : എൽ.ഐ.സിയുടെ സ്വകാര്യവത്ക്കരണം ലക്ഷക്കണക്കിന് പോളിസി ഉടമകളുടെ താൽപ്പര്യത്തിന് ഹാനികരമാണെന്ന് എൽ.ജെ.ഡി.ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് പറഞ്ഞു. 38 ലക്ഷം കോടി രൂപയുടെ ആസ്തിയിലേക്ക് വളർന്ന എൽ.ഐ.സി യിൽ വിദേശ നിക്ഷേപം കൂടി അനുവദിച്ചതോടെ ഇൻഷുറൻസ് കുത്തകകൾ കൈയടക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ജെ.ഡി ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് പത്തനംതിട്ടയിൽ എൽ.ഐ.സി സ്വകാര്യവൽക്കരണത്തിനെതിരെ ബഹുജന സദസ് നടത്തും. ക്ഷീര കർഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ഭാരവാഹികളായ മുരളീധരൻ കല്ലൂപ്പാറ, റോയി വർഗീസ്, ഹരിലാൽ ഇലന്തൂർ, രാജൻ മത്തായി, ഐ.കെ രവീന്ദ്രരാജ്, ശശി കുമാർ ചെമ്പ്കുഴി, എൻ സി .തോമസ്, സജൻ പുല്ലാട്, റെജി കൈതവന, അടൂർ ജയൻ , സുരേഷ് ബാബു, ബേബി തോട്ടത്തിൽ , പ്രസന്ന കുമാർ കാട്ടാമുറ്റം, അഖിൽ പുറമുറ്റം എന്നിവർ സംസാരിച്ചു.