dharna
ഹാബേൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ധർണ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എക്സൈസ് തീരുവ കുറച്ച് ഇന്ധന വിലവർദ്ധനവ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ആവശ്യപ്പെട്ടു. ഭീമമായ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹാബേൽ ഫൗണ്ടേഷൻ തിരുവല്ല കെ.എസ്ആർ.ടി.സി കോർണറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ.സൈമൺ ജോൺ, റോയ് വർഗീസ്, മോഹനൻ ഇലവുങ്കൽ, ബാബു മോഹൻ, ദിലീപ് കുമാർ പി.ജി, പ്രസാദ് വി.ടി, ജോസ് പള്ളത്തിചിറ, എം.സി ജെയിംസ്, ഷാജി പാമല, ജോസ് ചേലമൂല, എം.ടി കുട്ടപ്പൻ, സച്ചു സാബു എന്നിവർ സംസാരിച്ചു.