തിരുവല്ല: സഹജീവികളോട് നീതിയും സ്നേഹവും കരുതലും പുലർത്തുന്ന മനോഭാവം രൂപപ്പെടണമെന്നും സമാധാനത്തിന്റെ പക്ഷം ചേരണമെന്നും ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത പറഞ്ഞു. മതേതര ജനകീയ കൂട്ടായ്മയും ബി.പി.ഡി.സിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാധാന സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവ.ജോണി ആൻഡ്ര്യൂസ് അദ്ധ്യക്ഷനായി.കെ.സി.എസ് മുൻ സെക്രട്ടറി പ്രൊഫ.ഫിലിപ്പ് എൻ.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.സൈമൺ ജോൺ, മുൻ ജില്ലാ കളക്ടർ എ.ജെ.രാജൻ, ഡോ.ജോസഫ് ചാക്കോ, പി.പി.ജോൺ, റവ.ചാൾസ്, ജേക്കബ് മാത്യു, പാസ്റ്റർ പി.ജെ ജോൺ, ജോസ് തോമസ്, ശ്രീനാഥ്, രാജു എന്നിവർ സംസാരിച്ചു.