കോന്നി: ദേശീയപണിമുടക്കിന്റെ ഭാഗമായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രകടനം നടത്തി. ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ കോന്നി താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിച്ചു. സമാപന യോഗം ബി. ബിനു ഉദ്ഘാടനം ചെയ്തു. സി. കെ. സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.ബിനുകുമാർ, എം.പി.ഷൈബി, എസ്. ശ്യാംകുമാർ, എസ്.ശ്രീലത, ബി.വിനോദ് കുമാർ, കെ.സതീഷ് കുമാർ, എസ്.ജ്യോതിഷ്, എൻ.ഡി വത്സല, പി അജിത്, ഫിറോസ്, ഡി സജീന്ദ്രൻ, അലക്സ് സി ജോർജ് എന്നിവർ സംസാരിച്ചു.