 
തിരുവല്ല: കടപ്ര, മാന്നാർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.പി.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യജ്ഞാചാര്യൻ മഞ്ചല്ലൂർ സതീഷ്, കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ.ഷൈലാജ്, ട്രഷറർ രാമചന്ദ്രൻപിള്ള, സെക്രട്ടറി രാജേന്ദ്രനാഥ്, ദേവസ്വം മാനേജർ അഡ്വ.പി.രമേശ് കുമാർ, ജനറൽ കൺവീനർ പരമേശ്വരൻ പിള്ള, ഹരികുമാർ എന്നിവർ സംസാരിച്ചു.