കിടങ്ങന്നൂർ: കിടങ്ങന്നൂർ പള്ളിമുക്കത്ത് ദേവീക്ഷേത്രത്തിലെ 46-ാമത് സപ്താഹയജ്ഞവും മീനഭരണി മഹോത്സവവും 28 മുതൽ ഏപ്രിൽ 4 വരെ നടക്കും. 28 ന് രാവിലെ 5.30ന് ഗണപതി ഹവനം, 7ന് ഭദ്രദീപം തെളിക്കൽ, 7.20 മുതൽ ഭാഗവതപാരായണം, 12.30 ന് അന്നദാനം, വൈകിട്ട് 5.30 മുതൽ നാരായണീയ പാരായണം, 6.45ന് ദീപാരാധന, നിറമാല, ദീപക്കാഴ്ച, ചുറ്റുവിളക്ക്, കേളി, രാത്രി 8ന് സംഗീതസദസ്
ചൊവ്വാഴ്ച രാത്രി 8ന് തിരുവാതിര, 9ന് നൃത്തോത്സവം. ബുധനാഴ്ച രാവിലെ 9.30ന് ശ്രീകൃഷ്ണാവതാരം.
വ്യാഴാഴ്ച വൈകിട്ട് 5.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചന, കേളി, രാത്രി 8ന് കുത്തിയോട്ട പാട്ടും ചുവടും.
ഏപ്രിൽ 1ന് രാവിലെ 11.30ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ, രാത്രി 8 മുതൽ വിശേഷാൽ ഭഗവതിസേവ, 8.15 ന് കോമഡി ഉത്സവം.
ശനിയാഴ്ച രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം, 11ന് കുചേലഗതി, രാത്രി 9ന് സംഗീത നൃത്തം - അഗ്നിമുദ്ര.
വ്യാഴം രാവിലെ 11ന് സ്വർഗാരോഹണം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, ഉച്ചകഴിഞ്ഞ് 3.30 ന് അവഭൃതസ്‌നാനഘോഷയാത്ര, വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം, രാത്രി 9 മുതൽ ഭക്തിഗാനസുധ.
വെള്ളി രാവിലെ 5ന് പള്ളി ഉണർത്തൽ, 5.15ന് നിർമ്മാല്യദർശനം, 5.30ന് ഗണപതിഹവനം, 6ന് ഉഷപൂജ, 9.30 മുതൽ നവകം, ശ്രീഭുതബലി, 10ന് ഓട്ടൻതുള്ളൽ, 11.30ന് സർപ്പക്കാവിൽ നൂറുംപാലും, ഉച്ചയ്ക്ക് 12.30ന് അൻപൊലി, വൈകിട്ട് 4ന് ഉത്സവ ഘോഷയാത്ര, എഴുന്നെള്ളത്ത്. തിരുമുമ്പിൽ വേല, വൈകിട്ട് 7.45 മുതൽ സേവ, രാത്രി 10ന് ഗാനമേള, രാത്രി 10ന് ഗാനമേള, വെളുപ്പിന് 1 മണിക്ക് നാടകം - നളിനാക്ഷന്റെ വിശേഷങ്ങൾ, വെളുപ്പിന് 4.30ന് എഴുന്നെള്ളത്ത്, പള്ളിവിളക്ക്, 5.30ന് കോലം തുള്ളൽ.