ചെങ്ങന്നൂർ: പുതിക്കിപ്പണിത ചെങ്ങന്നൂർ സീറോ മലബാർ പള്ളിയുടെ കൂദാശ മാർ ജോസഫ് പെരുംതോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. മേരിമാതാ പളളി ഇടവകയായി പ്രഖ്യാപിക്കുകയും ഇനിമുതൽ മർത്തമറിയം പളളിയെന്ന നാമദേയത്തിൽ അറിയപ്പെടും. കൂദാശയോനുബന്ധിച്ചു നടന്ന പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ മെത്രാ പ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടി മാത്യൂ ഏബ്രഹാം കാരക്കൽ, വാർഡ് കൗൺസിലർ വിജി.വി, എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം,കെ.പി എം എസ്.സെക്രട്ടറി ശ്രീവിദ്യ സുനിൽ, ഫാ.ആന്റണി ഏത്തയ്ക്കാട്ട് , സെക്രട്ടറി ഫ്രാൻസിസ് പുന്നാഞ്ചിറ എന്നിവർ സംസാരിച്ചു.