 
മല്ലപ്പള്ളി: കറുത്തവടശേരിക്കടവ് കുറഞ്ഞൂകടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര നെല്ലിമൂട് വൈശാഖം കാഞ്ഞിരംനിന്ന കണ്ണർവിള വിൻസെന്റിന്റെയും ബിനിയുടെ മകൻ വൈശാഖ് (19) ആണ് മരിച്ചത്.
എട്ട് സഹപാഠികൾക്കൊപ്പം കഴിഞ്ഞ ദിവസം 4 മണിയോടെയാണ് തടയണക്ക് സമീപം കുളിക്കാനെത്തിയത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. . മൃതദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ. വൈശാഖിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തും അപകടത്തിൽപ്പെട്ടങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു