തിരുവല്ല: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവല്ല - പുളിക്കീഴ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ചും തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണയും നടത്തി. മുൻ ജില്ലാ പ്രസിഡന്റ് പ്രൊഫ.ഏബ്രഹാം തലവടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.പി.എസ്. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മൻ മത്തായി മുഖ്യപ്രഭാഷണം നടത്തി. റ്റി.എ.എൻ. ഭട്ടതിരിപ്പാട്, പ്രൊഫ.എൻ.പി.അന്നമ്മ, വി.പി.രാമചന്ദ്രൻ, പി.ജി.മാത്യു, ഏ.വി.ജോർജ്, കെ.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.