 
അടൂർ : സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ പൊലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തോമസ് ജോൺ മോളേത്ത് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. കലാ - കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച സംഘടനാഅംഗങ്ങളുടെ മക്കളെ നഗരസഭ ചെയർമാൻ ഡി.സജി ആദരിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.ഹനീഫ, നഗരസഭാ വൈസ്ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, ഡിവൈ. എസ്.പി ബിനു, റിട്ട.എസ്.പി എൻ.ബാൽ, സണ്ണി എബ്രഹാം, ശ്രീജിത്ത്, പ്രദീപ് , ഇ.നിസാമുദീൻ, കോടിയാട്ട് രാമചന്ദ്രൻ, നരേന്ദ്രൻ, കെ.ജി.തോമസ്, ജോർജ്ജ് തോമസ്, ഓമനക്കുട്ടിയമ്മ, കെ.എം.പാപ്പച്ചൻ, രാജൻ, ആർ.ബിനു, രാധാകൃഷ്ണൻ, അനിൽ കുമാർ, ഉമ്മർ റാവുത്തർ, കാർത്തിക രാജൻ, ഖജാൻജി മുരളിദാസ്, പ്രസന്നകുമാർ, സ്വാഗതസംഘം ചെയർമാൻ കെ.എൻ.സുധാകരൻ, ജനറൽ കൺവീനർ ഫിലിപ്പോസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വൈ.റഹീം റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. ജോസ് നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ : റിട്ട. എസ്.പി. തോമസ് ജോൺ (പ്രസിഡന്റ്), വൈ. റഹീം റാവുത്തർ (സെക്രട്ടറി), മുരളീദാസ് (ട്രഷറാർ).