 
തിരുവല്ല: ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം എൻ.എഫ്.പി ഇ, എഫ്.എൻ.പി.ഒ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പോസ്റ്റൽ യൂണിയനുകൾ തിരുവല്ലയിൽ ഐക്യദാർഢ്യ കൺവെൻഷൻ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ സെക്രട്ടറി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. കാമരാജ്, രാജീവ് സി.പി, ഗിരീഷ് കെ.എസ്, സുജിത് എം.എം, ആർ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.