തിരുവല്ല : വെൺപാല ചുട്ടീത്ര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 28 മുതൽ ഏപ്രിൽ നാലുവരെ നടക്കും. 28ന് രാവിലെ 10.30നും 11.45നും മദ്ധ്യേ തന്ത്രി കാരയ്ക്കാട്ടില്ലം ഇൗശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി കല്ലമ്പള്ളി ഇല്ലത്തിൽ ഹരികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 6.30 ന് ദീപാരാധന, 7.15ന് ഭഗവതിസേവ. ഒന്നാം ഉത്സവം മുതൽ ആറാം ഉത്സവം വരെ ഭാഗവതപാരായണവും വീട്ടുതാലവും പതിവ് പൂജകളും വഴിപാടുകളും നടക്കും. ഏപ്രിൽ മൂന്നിന് രാവിലെ 10.30 ന് സർപ്പപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.15ന് ഭഗവതിസേവ, 8ന് അൻപൊലി, 9 ന് കലാപരിപാടികൾ. നാലിന് രാവിലെ 9ന് പൊങ്കാല, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഭദ്രദീപം തെളിക്കും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി 7.45ന് മണിപ്പുഴ ദേവീക്ഷേത്രത്തിൽ നിന്ന് താലംവരവ്, ഭൈരവി കോലം എഴുന്നെള്ളത്ത്, കോമരം തുള്ളൽ എന്നിവ നടക്കും. രാത്രി 11ന് മഞ്ഞൾനീരാട്ട്.