ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ 24,97,04179 കോടി വരവും 23,02,45503 രൂപ ചെലവും 1,94,58676 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. ഇന്നലെ രാവിലെ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിലാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. യോഗത്തിൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.കൃഷിക്കും മൃഗ സംരക്ഷണത്തിനും മത്സ്യകൃഷിക്കും ചെറുകിട വ്യവസായത്തിനും പണം നീക്കിവച്ചിട്ടുണ്ട്. സമഗ്ര മാലിന്യസംസ്കരണത്തിനായി 3 കോടിയും ഏയ് റോബിക് കമ്പോസ്റ്റിങ്ങ് യൂണിറ്റിന് 5 ലക്ഷവും ഉൾപ്പെടുത്തി. ഹരിത കർമ്മ സേനാം‌ഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോ , നഗരസഭാ ശുചീകരണ പ്രവർത്തനങ്ങൾക്ക് പിക്ക് അപ് വാൻ എന്നിവ വാങ്ങും. ഇടനാട്ടിൽ നഗരസഭാ സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കി ഫുട്ബാൾ ടർഫ് നിർമ്മിക്കും.
60 വയസിന് മുകളിലുള്ളവർക്ക് കട്ടിൽ വാങ്ങിനൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ട്യൂഷനും സായാഹ്ന ഭക്ഷണവും നൽകും. നഗരസഭാ പരിധിയിലെ സ്കൂളുകളിലും കംഫർട്ട് സ്റ്റേഷനുകളിലും നാപ്കിൻഡിസ് ട്രൊയർ സ്ഥാപിക്കും. മെൻസ് ട്രൽ കപ്പ് വിതരണം ചെയ്യും. നഗരത്തിൽ യുവജനങ്ങളെ ഉൾപ്പെടുത്തി യുത്ത് ആർമി., ചെങ്ങന്നൂർ നഗരസഭയ്ക് മാത്രമായി സ്മാർട്ട് ആപ്പ്, . വെട്ടുതോട് സൗന്ദര്യവത്കരണം. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ഓപ്പൺ ജിം എന്നിവയാണ് ബഡ്ജറ്റിലെ മറ്റ് പ്രധാന പദ്ധതികൾ.

ബഡ്ജറ്റിൽ ഭേദഗതി വരുത്തണം: ബി.ജെ.പി

കഴിഞ്ഞവർഷത്തെ ബഡ്ജറ്റിന്റെ തനിയാവർത്തനമാണ് ഇക്കുറി ഉണ്ടായതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ മനുകൃഷ്ണൻ പറഞ്ഞു. 44 വർഷം മുൻപ് രൂപീകരിച്ച നഗരസഭ ഇപ്പോഴും ഡി കാറ്റഗറിയിലാണുളളത്. പൊതു ശ്മശാനം ഉൾപ്പടെയുളള അടിസ്ഥാന വിഷയങ്ങളിൽ കാട്ടുന്ന അവഗണനയാണ് ഇതിനുകാരണം. ഹൈന്ദവ സംഘടനകൾ പലകുറി നിവേദനം നൽകിയിട്ടും ഇതിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അടുക്കള പൊളിച്ച് സംസ്കാരം നടത്തേണ്ടി വരുന്ന നഗരസഭയിൽ സമീപ പഞ്ചായത്തിലെങ്കിലും സ്ഥലംകണ്ടെത്തി ശ്മശാനം നിർമ്മിക്കാൻ ഒരു നിർദ്ദേശവും ബഡ്ജറ്റിൽ ഉണ്ടായിട്ടില്ല. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ തീർത്ഥാടകർക്കാവശ്യമായ സൗകര്യമൊരുക്കാൻ പണം നീക്കിവച്ചിട്ടില്ല. ഇക്കാര്യങ്ങൾ ഉൾക്കൊളളിച്ച് ബഡ്ജറ്രിൽ ഭേദഗതി വരുത്തണം