കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ യു ജനീഷ് കുമാർ എം .എൽ.എ അറിയിച്ചു.പഞ്ചായത്തിലെ 3 ,4 , വാർഡുകളിൽ കൂടി കടന്നുപോകുന്ന എസ്. എൻ. ഡി. പി. ജംഗ്ഷൻ - കോട്ടാംപാറ റോഡിന് 30 ലക്ഷവും ഏഴാം വാർഡിലൂടെ കടന്നുപോകുന്ന മുതുപേഴുങ്കൽ കൊട്ടാരത്തറ റോഡിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. സംസ്‌ഥാന ബഡ്ജറ്റിൽ കൊക്കാത്തോട്- കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ച് കരാർ നൽകിയിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല.