പ്രമാടം : മൈലപ്ര എൻ.എം. എൽ.പി സ്കൂൾ വാർഷികവും രക്ഷാകർത്തൃ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ജോർജ്ജ് കോശി അദ്ധ്യക്ഷത വഹിച്ചു. ഗീവർഗീസ് ഏബ്രഹാം, അനിത മാത്യു, കെ.എം. ജോൺസൺ, കെ.പി. ബേബി, സന്തോഷ് കുമാർ, ടോം.എം. ഏബ്രഹാം, ഷൈലജകുമാരി, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ലീലാമ്മ കോശിക്ക് യാത്രയയപ്പ് നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.