കുടശനാട് : കഞ്ചുകോട് ശ്രീകുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രേവതി ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ 9.30 നും 10 നും മദ്ധ്യേ ക്ഷേത്രതന്ത്രി സി. കെ. കരുണാകരൻ കൊടിയേറ്റ് നിർവഹിക്കും. 10. 30 ന് ഉച്ചപൂജ, ഒന്നിന് കൊടിയേറ്റ് സദ്യ, രാത്രി 8 ന് അത്താഴപൂജ, ശ്രീഭൂതബലി, 9.30 മുതൽ തിരുവനന്തപുരം ദൃശ്യവേദിയുടെ നാടൻപാട്ടും നാടൻ കലാരൂപങ്ങളും. എല്ലാ ദിവസവും രാവിലെ 8 മുതൽ ഭാഗവതപാരായണം, മുളപൂജ, 10 ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്നദാനം, രാത്രി 8 ന് അത്താഴപൂജ, ശ്രീഭൂതബലി . 28 ന് വൈകിട്ട് 4 ന് സർവൈശ്വര്യപൂജ, 6 ന് സോപാന സംഗീതം. 29 ന് വൈകിട്ട് 6 ന് തണ്ടാനുവിള പഞ്ചായത്ത് കിണർ ജംഗ്ഷനിൽ നിന്ന് രഥഘോഷയാത്ര . 8.30 ന് ഭജൻ. 30 ന് രാവിലെ 7 ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 4.30 ന് കെട്ടുകാഴ്ച, ഘോഷയാത്ര. 31 ന് രാത്രി 9.30 ന് പള്ളിവേട്ട, രേവതി ആറാട്ട് മഹോത്സവമായ ഏപ്രിൽ 1 ന് പുലർച്ചെ 4 ന് അകത്തേക്ക് എഴുന്നെള്ളത്ത്. വൈകിട്ട് 3.30 ന് ആറാട്ട് ബലി, 4.30 ന് തെന്നാൽകന്നാൽ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട്, 6.30 ന് ആറാട്ട് തിരിച്ചുവരവ്, തുടർന്ന് കൊടിയറക്കം, 8 ന് കലശാഭിഷേകം, 9 ന് ദേശഗുരുതി, 10 മുതൽ കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള.