പ​ത്ത​നം​തിട്ട : പണിമുടക്കിൽ ദേശീയ അദ്ധ്യാപക പരിഷത്ത് പങ്കെടുക്കില്ലായെന്ന് ജില്ലാ പ്രസിഡന്റ് ജെ. രാജേന്ദ്രക്കുറുപ്പ്, ജനറൽ സെക്രട്ടറി ജി.സനൽകുമാർ എന്നിവർ അറിയിച്ചു. അദ്ധ്യയന വർഷത്തിലെ അവസാന ദിനങ്ങളിൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കെ വിദ്യാലയാന്തരീക്ഷത്തെയും വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെയും താളംതെറ്റിക്കുന്ന നിലപാടാണ് ഇടതുവലതു സർവീസ് സംഘടനകൾ സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചു.