പത്തനംതിട്ട : ബാങ്ക് അവധികളും പണിമുടക്കും കാരണം പി.എഫ്.എം.എസ് വഴി ബില്ലുകൾ മാറിയെടുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ പ്രസിഡന്റ് എസ്.പ്രേം സെക്രട്ടറി വി.ജി.കിഷോർ എന്നിവർ ആവശ്യപ്പെട്ടു. എസ്.എസ്.കെയുടേത് ഉൾപ്പെടെ സർക്കാർ ഫണ്ടുകൾ പി.എഫ്.എം എസ് വഴിയാണ് ഇപ്പോൾ കൈമാറുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.