നെടുമൺകാവ് : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 331-ാം നമ്പർ നെടുമൺകാവ് ശാഖാ ഗുരുമന്ദിരത്തിലെ 30-ാമത് പ്രതിഷ്ഠാ വാർഷികം 31 ന് നടക്കും. രാവിലെ 6.30ന് ഗണപതിഹോമം, 7 ന് ശാഖാ പ്രസിഡന്റ് എസ്. ബിജു പതാക ഉയർത്തും, 8 മുതൽ ഭാഗവതപാരായണം, 8.30 ന് വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വരൻ സ്വാമി ഭദ്രദീപ പ്രകാശനം നിർവഹിക്കും. വൈകിട്ട് 6.30 ന് ഗുരുചൈതന്യ ഹാളിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അദ്ധ്യക്ഷതവഹിക്കും. മുഖ്യപ്രഭാഷണവും ശിലാഫലക അനാഛാദനവും കെ. യു. ജിനേഷ് കുമാർ എം. എൽ. എ നിർവഹിക്കും. എൻഡോവ്മെന്റുകൾ യോഗം കൗൺസിലർ എബിൻ ആമ്പാടിയും ചികിത്സാ ധനസഹായങ്ങൾ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജും വിതരണം ചെയ്യും. മുതിർന്ന ശാഖാംഗങ്ങളെ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത് മണ്ണടി ആദരിക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, വനിതാസംഘം യൂണിയൻ കൺവീനർ സുജ മുരളി, ഡി. സി. സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ബി. ജെ. പി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം എസ്. പി. സജൻ, കൊടുമൺ ഗ്രാമപഞ്ചായത്തംഗം രേവമ്മ വിജയൻ, കൂടൽ ശോഭൻ, ടി. എൻ. സോമരാജൻ, കെ. പ്രഭാകരൻ, സലീംകുമാർ, എസ്. ബിജു, പി. വി. രാധാമണി, ഡി. ഭദ്രൻ, ബിനു ചന്ദ്രൻ, സി. വി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി എൻ. പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് രേവമ്മ ഷാജ് നന്ദിയും പറയും. രാത്രി 8.30 മുതൽ ആലപ്പുഴ ക്ളാപ്പ്സിന്റെ ഗാനമേള.