പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് റാഹേൽ അവതരിപ്പിച്ചു.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

36,30,78205 രൂപ വരവും 35,85,23800 രൂപ ചെലവും 45,54405 രൂപ ചെലവും പ്രതീക്ഷിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഹരിത കേരളം മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സംയോജിപ്പിച്ച് ഇനി ഒരു പുഴ ഒഴുകട്ടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തോടുകളിലെയും നീരൊഴുക്ക് സുഗമമാക്കുന്നതിന് പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. സ്‌കുളുകളിൽ പ്രഭാതഭക്ഷണം പദ്ധതി, കുടുംബശ്രീയുമായി സഹകരിച്ച് എല്ലാ വാർഡുകളിലും യോഗ കേന്ദ്രങ്ങൾ ,പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട സബ് സെന്ററുകൾ ഹൈടെക്ക് ആക്കൽ, ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി നിലവിലുള്ള പകൽ വീടുകൾ പുനരുജ്ജീവിപ്പിച്ച് സായംപ്രഭ കേന്ദ്രങ്ങൾ, അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും പദ്ധതി, ആധുനിക സൗകര്യങ്ങളോടുകൂടിയ തട്ടയുടെ സ്വന്തംകായികക്ലബ്ബ്, പടുക്കോട്ടുക്കൽ മിനിസ്റ്റേഡിയം, പന്തളം തെക്കേക്കരയുടെതായി 21 കോടിയുടെ രണ്ട് പുതിയ കുടിവെള്ള പദ്ധതികൾ, മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി തട്ടയുടെ ഗ്രാമം ഹരിത മനോഹരം പദ്ധതി, എന്നിവയാണ് പ്രധാന പദ്ധതികൾ.