road-
പോസ്റ്റ് ഓഫീസിനു മുമ്പിലത്തെ കുഴിയിൽ വെള്ളം ഉയർന്നു വരുന്നു

റാന്നി : സംസ്ഥാന പാതയുടെ നിർമ്മാണം റാന്നിയിൽ ഒന്നാം ഘട്ട പൂർത്തിയാകുമ്പോഴും പെരുമ്പുഴ തോട്ടമൺ ഭാഗത്തെ പൈപ്പുപൊട്ടലിനു ഇതുവരെയും ശ്വാശ്വത പരിഹാരമായില്ല. റാന്നി പെരുമ്പുഴ സ്റ്റാൻഡിനു സമീപത്തും പോസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തും പൈപ്പുപൊട്ടി വെള്ളം തുടരെ വരുന്നതിനാൽ ഒന്നാം ഘട്ട ടാറിംഗ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ് ഓഫീസിന് മുമ്പിലത്തെ കുഴിയാവട്ടെ അപകടമാം രീതിയിലുമാണ്. വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ പലപ്പോഴും കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നുണ്ട്. തുടരെ പൈപ്പുകൾ പൊട്ടിയാൽ സംസ്ഥാന പാത നിർമ്മാണം പൂർത്തിയായാലും റാന്നിയിലെ റോഡുകളുടെ സ്ഥിതി ഏതാണ്ട് എന്താകുമെന്നതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ കുറെ മാസങ്ങളായി റോഡിന്റെ നടുക്ക് ഇത്തരത്തിൽ കുഴിഞ്ഞു കിടക്കുന്നത്.