പത്തനംതിട്ട: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് സോഷ്യൽ വെൽഫയർ സൊസൈറ്റി (ഡാപ്സ്)യുടെ നിക്ഷേപ സമാഹരണം കോഴഞ്ചേരി താലൂക്ക് അസി. രജിസ്ട്രാർ ഡി.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് രാജു സെൽവം അദ്ധ്യക്ഷത വഹിച്ചു. ഡാഫ് ജില്ലാ പ്രസിഡന്റ് അഭിലാഷ്, എക്സി.അംഗം രാജൻ, ബോർഡ് അംഗങ്ങളായ മഞ്ജു പ്രസാദ്, സെബാസ്റ്റ്യൻ, വനജകുമാരി, സൗമ്യാ ബീവി, വൈസ് പ്രസിഡന്റ് മിനി രാജു എന്നിവർ സംസാരിച്ചു.