rahul
അറസ്റ്റിലായ ആർ. രാഹുൽ

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. കൊടുമൺ ഐക്കാട് നെടിയമരത്തിനാൽ ആർ. രാഹുൽ (18), പ്രായപൂർത്തിയാകാത്ത ഐക്കാട് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വാട്സ്ആപ്പ് മുഖേന കൈക്കലാക്കിയ നഗ്നചിത്രങ്ങൾ ഷെയർ ചെയ്തത് സംബന്ധിച്ച് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പ് മുഖേന പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പെൺകുട്ടിയുടെ ഫോട്ടോയും മറ്റും മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നഗ്ന വീഡിയോ ദൃശ്യങ്ങൾ വാങ്ങിയത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അടൂർ എസ്.ഐ വിമൽ രംഗനാഥ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, സുനിൽ, റോബി, ജോബിൻ, സതീഷ്, രാജ്‌കുമാർ, വനിത സി.പി.ഒ അനൂപ എന്നിവരും സംഘത്തിലുണ്ടായിരുന്നു.