 
പന്തളം: പന്തളം നഗരസഭയിൽ ഭിന്നശേഷിക്കാർക്കു സഹായോപകരണങ്ങളും പട്ടികജാതി വയോജനങ്ങൾക്കു കട്ടിലും വിതരണം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സീനയുടെ അദ്ധ്യക്ഷതയിൽ നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ഉപാദ്ധ്യക്ഷ യു.രമ്യ, വികസന, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബെന്നി മാത്യു, അച്ചൻകുഞ്ഞ് ജോൺ, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, രത്‌നമണി സരേന്ദ്രൻ, ഉഷാ മധു, എസ്. അരുൺ, പുഷ്പലത, കിഷോർ കുമാർ, സുനിത വേണു, കെ.വി. ശ്രീദേവി, രശ്മി രാജീവ്, സക്കീർ, സി.ഡി.എസ് അദ്ധ്യക്ഷ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. രാധ വിജയകുമാർ, രാധാമണി ബി എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്കായി പ്രത്യേകമായുള്ള സ്‌കൂട്ടർ, മറ്റുപകരണങ്ങളായ ചക്രക്കസേര, ഊന്നുവടി, കേഴ്വി സഹായി, വാട്ടർ ബെഡ്, എയർ ബെഡ്, പട്ടികജാതി വയോജനങ്ങൾക്കു കട്ടിൽ എന്നിവയാണു നല്കിയത്. 6.63 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതിൽ 1.63 ലക്ഷം രൂപ ജനറൽ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ പട്ടികജാതി ഫണ്ടിൽ നിന്നുമാണു വിനിയോഗിച്ചത്.