27-eye-camp
നേത്ര പരിശോധനാ ക്യാമ്പ് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മഞ്ഞിനിക്കര ​ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണയവും സംഘടിപ്പിച്ചു.തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്തംഗം ലീലാ കേശവന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. .സജയൻ ഓമല്ലൂർ, ഡോ.വർഗീസ് ജെ ഏബ്രഹാം, അനൂപ് നായർ, അനുമോനി, ജോസ് കലതിക്കാട്ടിൽ, മോനി കാരാവള്ളിൽ, കുഞ്ഞുമോൻ തോളൂപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.