അടൂർ : ഇന്ധനം, പാചകവാതക വിലവർദ്ധനവിലും സംസ്ഥാനത്ത് നടന്നുവരുന്ന ആക്രമ പ്രവർത്തനങ്ങളിലും ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയംഗം പ്രതിഷേധം രേഖപ്പെടുത്തു. 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കുചേരുന്നതിനുംയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.എൻ.അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.കെ.ഗോപാലൻ, വൈസ് പ്രസിഡന്റ് സുനിൽ ജോർജ്ജ്, ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ നായർ കൊടുമൺ,സുനിൽ കുമാർ മെഴുവേലി, ബാലചന്ദ്രൻ മെഴുവേലി, രമേശൻ മെഴുവേലി, ഇ.എം രവി എന്നിവർ സംസാരിച്ചു.