27-regha-anil
പന്തളം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു നിർവഹിക്കുന്നു

പന്തളം: സാംസ്​കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ സൗജന്യ കലാ പരിശീലനം നടന്നു. പന്തളം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ നിർവഹിച്ചു. സ്ഥിര സമിതി അദ്ധ്യക്ഷൻ പോൾരാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർ വിഷ്ണു ആർ.നായർ , ബ്ലോക്ക്​ പഞ്ചായത്ത്​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി എസ് അനീഷ് മോൻ, സുനിൽ വിശ്വം, കലാമണ്ഡലം ഉല്ലാസ് എന്നിവർസംസാരിച്ചു.