തിരുവല്ല: പെരിങ്ങര പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ.നായർ അവതരിപ്പിച്ചു. 20.18 കോടി രൂപ വരവും 19.56 കോടി ചെലവും 62 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. കാർഷിക മേഖലയ്ക്കും ഭവന പദ്ധതിക്കും തൊഴിലുറപ്പ് പദ്ധതിക്കും പ്രാമുഖ്യം നൽകുന്നതാണ് ബഡ്ജറ്റ്. തൊഴിലുറപ്പ് പദ്ധതിക്ക് 5.25 കോടിയും ലൈഫ് ഭവന പദ്ധതിക്ക് 2.4 കോടിയും കാർഷിക മേഖലയ്ക്ക് 1.34 കോടിയും ചെലവഴിക്കും. കുടിവെള്ള വിപുലീകരണത്തിനും തെരുവ് വിളക്കുകളുടെ പരിപാലനത്തിനും ഉൾപ്പെടെ സമസ്ത മേഖലയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.