27aisf1
എഐഎസ്എഫ് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്വാതന്ത്ര്യസമരത്തെ ഒഴിവാക്കിയും സ്വാതന്ത്ര്യ സമര സേനാനികളെ അവഗണിച്ചും കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുകയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ .അരുൺബാബു പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഷ്‌ന അയൂബ്, അശ്വിൻ മണ്ണടി, ദേവദത്ത്, ആദർശ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ .പി ജയൻ, ഡി.സജി, അരുൺ കെ.എസ് മണ്ണടി, അഡ്വ.ആർ.ജയൻ, അഡ്വ.സുഹാസ് എം.ഹനീഷ്, എസ്.അഖിൽ, പ്രിജി ശശിധരൻ, ബിബിൻ ഏബ്രഹാം, ശശി പി.നായർ, ബിബിൻ കോഴഞ്ചേരി, വിജയമ്മ ഭാസ്‌കരൻ, ജോബി തിരുവല്ല, അനു സി.കെ, മനു പരുമല എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- അനിജു എ.നായർ (പ്രസിഡന്റ്), അശ്വിൻ യു, ആരോമൽ, ജയലക്ഷ്മി, അഷ്‌ന അയൂബ് (വൈസ് പ്രസിഡന്റ്), അശ്വിൻ മണ്ണടി (സെക്രട്ടറി), ദേവദത്ത്, ആദർശ് കോന്നി, സുധീഷ്, ശരത് (ജോ. സെക്രട്ടറി), മിഥുൻ, സോനു, ആശിഷ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ)