തിരുവല്ല: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി തിരുവല്ലയിൽ തൊഴിലാളികൾ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. തങ്കമണി വാസുദേവൻ, അഡ്വ. ഫ്രാൻസിസ് വി .ആന്റണി, കെ. ബാലചന്ദ്രൻ, ഒ.വിശ്വംഭരൻ, പ്രകാശ് ബാബു, മധുസൂദനൻ നായർ, രാജീവ് എന്നിവർ സംസാരിച്ചു.