daily
യു.ഡി.എഫ് കെ റെയിൽ വിരുദ്ധ ജനകീയ സദസ് ജില്ലാതല ഉദ്ഘാടനം യു .ഡി. എഫ് കൺവീനർ എം. എം ഹസൻ നിർവഹിക്കുന്നു

കോഴഞ്ചേരി: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആറാട്ടുപുഴയിൽ യു.ഡി.എഫ് കെ - റെയിൽ വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നിർവഹിച്ചു. കാലഹരണപ്പെട്ടതിനാൽ ലോക രാജ്യങ്ങൾ ഉപേക്ഷിച്ച പദ്ധതിയാണ് സിൽവർ ലൈൻ എന്ന് അദ്ദേഹം പറഞ്ഞു. വികസനവും വേഗതയും എന്നും യു.ഡി.എഫ് പിന്തുണക്കുന്നതാണ്. എന്നാൽ ഇപ്പോൾ സർക്കാർ നടത്തുന്നത് വികസനമല്ല അഴിമതിയാണ്. അത് അംഗീകരിച്ചു കേരളത്തെ വിൽപ്പനയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി അദ്ധ്യക്ഷത വഹിച്ചു.വിക്ടർ ടി.തോമസ്, എ.ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, ജോസഫ് എം.പുതുശേരി, അനീഷ് വരിക്കണ്ണാമല, ജോൺ കെ.മാത്യു, ജോർജ് മാമൻ കൊണ്ടൂർ, ജോർജ്‌ കുന്നപുഴ, ഇ.കെ ഗോപാലൻ, ജോൺ സി.യോഹന്നാൻ, കെ.ജയവർമ്മ,രാധാ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.