പത്തനം​തി​ട്ട; എ​സ്. എൻ. ഡി. പി യോ​ഗം 86-ാം ന​മ്പർ പ​ത്ത​നം​തി​ട്ട ടൗൺ ശാ​ഖ​യി​ലെ ശ്രീ​നാ​രാ​യ​ണ ഗു​രുദേ​വ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​നാ​രാ​യ​ണ സ​ത്സം​ഗം ഇ​ന്ന് രാ​വി​ലെ 10ന് ശാ​ഖാ​ഹാളിൽ ന​ട​ക്കും. പ​ത്ത​നം​തി​ട്ട യൂ​ണി​യൻ പ്ര​സിഡന്റ് കെ. പ​ദ്​മ​കു​മാർ ഉ​ദ്​ഘാട​നം ചെ​യ്യും. ശാ​ഖാ പ്ര​സിഡന്റ് സി. വി. സു​രേ​ഷ് കു​മാ​റി​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ യൂ​ണി​യൻ സെ​ക്രട്ട​റി ഡി. അ​നിൽ​കുമാർ മു​ഖ്യ​പ്ര​ഭാഷ​ണം ന​ട​ത്തും. ശാ​ഖാ ചാർ​ജ് കൗൺ​സി​ലർ ജി. സോ​മ​നാ​ഥൻ സം​സാ​രി​ക്കും. ശാ​ഖാ സെ​ക്ര​ട്ട​റി സി. കെ. സോ​മ​രാ​ജൻ സ്വാ​ഗ​തം പ​റ​യും. തൃ​ക്കൊ​ടി​ത്താ​നം ശ്രീശാ​ര​ദ ത​ന്ത്ര​വി​ദ്യാ​പീഠ​ത്തി​ലെ ജി​നിൽ​കുമാർ ത​ന്ത്രി​യാ​ണ് സ​ത്സം​ഗം ന​യി​ക്കു​ന്നത്.