തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല സി.കേശവൻ മേഖലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ നെടുമ്പ്രം 1153 -ാം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ചാത്തങ്കരി,പെരിങ്ങര,മേപ്രാൽ, നെടുമ്പ്രം, കുഴിവേലിപ്പുറം, നെടുമ്പ്രം ഈസ്റ്റ്, പെരിങ്ങര ഈസ്റ്റ്, പൊടിയാടി എന്നീ ശാഖകൾ പങ്കെടുക്കും. ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ക്ലാസെടുക്കും.