തിരുവല്ല : കേരള ജൈവ വൈവിദ്ധ്യ ബോർഡിന്റെ നേതൃത്വത്തിൽ മഞ്ഞാടി പ്ലാറ്റിനം ജൂബിലി ഹാളിൽ വിത്തുത്സവം നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.തോമസ് ജോർജ് നിർവഹിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ഡോ.കെ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ.എസ് യമുന വിത്ത് കൈമാറ്റം നടത്തി. നഗരസഭ കൗൺസിലറന്മാരായ ജാസ് പോത്തൻ, അനു സോമൻ, ജില്ലാ പ്ളാനിംഗ് കമ്മിറ്റി മെമ്പർ എസ്.സുബിൻ, ഡോ.സി.പി റോബർട്ട് , അരുൺ സി.രാജൻ എന്നിവർ സംസാരിച്ചു. വിത്തുത്സവത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി വിത്തുകളുടെയും നാടൻ ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഹാളിൽ ഒരുക്കിയിരുന്നു