 
തിരുവല്ല: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. ചരിത്രം സത്യവും മിഥ്യയും എന്ന വിഷയത്തിൽ ഡോ.രാജാ ഹരിപ്രസാദ് വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യഷനായി. പ്രൊഫ.ടി.കെ.ജി.നായർ, ഡോ.ആർ. വിജയമോഹനൻ, ഡോ.വർഗീസ് മാത്യു, അഡ്വ.പി.എസ്. മുരളീധരൻ നായർ, അഡ്വ.രാജേഷ് ചാത്തങ്കേരി, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, വി.ബാലചന്ദ്രൻ, രാജൻ വർഗീസ്,ജോർജ് തോമസ് എന്നിവർ സംസാരിച്ചു.