27-tvla-mt-college
മാർത്തോമാ കോളേജ് സപ്തതി വർഷത്തിന്റെ ഭാഗമായി ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ച സ്‌കിൽ ഡെവലപ്‌മെന്റ് സെന്റെറിന്റെയും, സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന എക്യുമെൻസ് മെയിന്റെനൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റേയും ഉദ്ഘാടനം കോളേജ് ട്രഷറർ ഡോ:ജോർജ് മാത്യു നിർവഹിക്കുന്നു

തിരുവല്ല: മാർത്തോമാ കോളേജ് സപ്തതി വർഷത്തിന്റെ ഭാഗമായി ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ച സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെയും സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന എക്യുമെൻസ് മെയിന്റനൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെയും ഉദ്ഘാടനം കോളേജ് ട്രഷറർ ഡോ.ജോർജ് മാത്യു നിർവഹിച്ചു പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം മുൻ മേധാവി ഡോ.നൈനാൻ സജിത് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. . വകുപ്പ് മേധാവി സന്തോഷ് ജേക്കബ്ബ്, ഡോ.ഐ ജോൺ ബർലിൻ എന്നിവർ പ്രസംഗിച്ചു.ബിരുദതലത്തിലുള്ള വിദ്യാർത്ഥികളിൽ ഇലക്ട്രോണിക് എക്ക്വിപ്‌മെന്റ്‌സ് മെ യിന്റസിൽ പ്രായോഗിക പരിശീലനം നൽകി തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുവാൻ കോഴ്‌സ് സഹായിക്കും