
തിരുവല്ല: കെ -റെയിലിനെതിരെ സമരം ചെയ്ത കേരളത്തിൽ നിന്നുള്ള എം.പി.മാരെ മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാട്, റെജി തർകോലിൽ, ശോഭാ വിനു, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, ശ്രീജിത്ത് മുത്തൂർ, സജി എം.മാത്യു. ജിനു തുമ്പൂംകുഴി, അലക്സ് പുതുപ്പള്ളി, തോമസ് വർഗീസ്, റെജിനോൾഡ് വർഗീസ്, നെബു കൊടക്കാട് എന്നിവർ സംസാരിച്ചു.