കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട്‌ അങ്കണവാടിക്ക് ശിലാസ്ഥാപനം നടത്തി. പഞ്ചായത്തിലെ 15-ാം വാർഡിലെ 64-ാം അങ്കണവാടിയാണ് സ്മാർട്ട് ആകുന്നത്. പറക്കോട് ബ്ലോക്ക്‌ പഞ്ചയാത്ത് പ്രസിഡന്റ്‌ തുളസീധരൻ പിള്ള ശിലസ്ഥാപനം നടത്തി. വാർഡ് മെമ്പർ പി.എസ് അരുണിന്റെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പവല്ലി, പറക്കോട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം.പി മണിയമ്മ, കലഞ്ഞൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ഏബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസൈൻ, ശിശു വികസന പദ്ധതി ഓഫീസർ റാണി എന്നിവർ പങ്കെടുത്തു. 27,56,000 രൂപ മുടക്കിലാണ് അങ്കണവാടി സ്മാർട്ട് ആക്കുന്നത്.