 
തിരുവല്ല: ചാത്തങ്കരി എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡാനന്തര ആരോഗ്യ ബോധവത്ക്കരണ സെമിനാർ നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി സെമിനാർ ഉദ്ഘാടനം ചെയ്തു. വള്ളംകുളം എൻ.എസ്.എസ്. ആയുർവേദാശുപത്രി സൂപ്രണ്ട് ഡോ.ബി.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജി.വേണുഗോപാൽ, പി.കെ.റാം കുമാർ, എസ്.വേണുഗോപാൽ, ശ്രീകുമാർ, എൻ.ആർ മുരളിധരൻ എന്നിവർ പ്രസംഗിച്ചു.