പെരിങ്ങനാട് : മിത്രപുരം ഉദയഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ചുറ്റമ്പല നിർമ്മാണ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് തന്ത്രി കെ.രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി കെ.പ്രസന്നൻ അറിയിച്ചു. ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 1 മുതൽ 10 വരെ ആചാരപരമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്ര ചുറ്റമ്പല നിർമ്മാണം നടക്കുന്നതിനാൽ ആഘോഷങ്ങളും മറ്റുചടങ്ങുകളും ഒഴിവാക്കി.

പൂജ, പാരായണം, അനുഷ്‌ഠാനവാദ്യം, പറ സമർപ്പണം എന്നീ ചടങ്ങുകൾ നടക്കും.