പ്രമാടം : പൂങ്കാവ് - മല്ലശേരിമുക്ക് റോഡിൽ വട്ടക്കുളഞ്ഞി ജംഗ്ഷന് സമീപം പൗരാവലി സമൂഹമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. ഈ റൂട്ടിലെ പ്രധാന

ജംഗ്ഷനുകളിലൊന്നായ ഇവിടെ ബസ് കാത്തുനിൽക്കുന്നവർ മഴയും വെയിലുമേറ്റ് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും നടപടി ഉണ്ടായില്ല.